Sunday, September 19, 2010

തെറ്റുകളെപ്പറ്റി

എന്‍റെ ഗണിതങ്ങള്‍ തെറ്റാറില്ല എന്ന് ഞാന്‍ പറയില്ല. കാരണം തെറ്റിയും തിരുത്തിയുമാണ് ജീവിതം മുന്നേറുന്നത്. ആരോ പറഞ്ഞ പോലെ
You have the right to be wrong
ഇപ്പോള്‍ എന്ത് കൊണ്ടാണ്‌ ഇങ്ങനെ എഴുതിയതെന്നു ചോദിച്ചാല്‍ അറിയില്ല. തോന്നി , എഴുതി - അത്ര തന്നെ
പക്ഷെ ഒന്ന് മാത്രം എനിക്കറിയാം : തെറ്റുകളെ ഭയന്ന് അധ്വാനിക്കതിരിക്കുന്നവനാണ് യഥാര്‍ത്ഥ മൂഡന്‍.  

Saturday, March 27, 2010

ദൈവങ്ങള്‍ക്ക് പരസ്യം വേണോ?

ദൈവങ്ങള്‍ക്ക് പരസ്യം വേണോ?

ഞാനൊരു യുക്തിവാദിയൊന്നുമല്ല. ദൈവ വിശ്വാസി തന്നെയാണ്. പക്ഷെ ചുറ്റും നടക്കുന്ന പലതിനും ഒരു പുനര വിചിന്തനം വേണ്ടതല്ലേ? തന്റെ മതം ആണ് ഏറ്റവും മികച്ചതെന്നു ഓരോരുത്തരും വിശ്വസിക്കുന്നു. ഞാനും. പക്ഷെ അത് മറ്റൊരാളില്‍ കുത്തി നിറക്കാന്‍ ശ്രമിക്കുന്നത് അവന്റെ കഴിവുകെടാണ്. അഥവാ അത് മറ്റൊരു ഗൂഡ ലക്‌ഷ്യം വെച്ചുള്ള നീക്കമാണ്.
ഇതില്‍ പലരും ലക്‌ഷ്യം വെക്കുന്നത് അറിവും വിദ്യാഭ്യാസവുമുള്ള   യുവ തലമുറയെയാനെന്നത് ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണ്.