Sunday, September 19, 2010

ഓര്‍മ്മകള്‍

ഗൃഹാതുരത്വം നിറഞ്ഞ ഒരു പിടി ഓര്‍മ്മകള്‍ മനസ്സിലേക്ക് തള്ളി വരുന്നു
ഒരു പാട് നാളുകള്‍ക്കു ശേഷമാണ് ഈ ബ്ലോഗ്‌ തുറക്കുന്നത്. ഞാന്‍ പൂമുഖത്തില്‍ പതിച്ചിരിക്കുന്ന (ഈ ബ്ലോഗിന്റെ) ആ ചിത്രം എന്റെ കോളേജ് ജീവിതത്തിലേക്ക് ഒരു ജാലകം തുറന്നു തന്നു. പറഞ്ഞു വരുമ്പോള്‍ ഇപ്പോഴും ഞാന്‍ കോളേജില്‍ തന്നെയാണ്.
പക്ഷെ ഓരോരോ കലാലയങ്ങളും ഓരോ വ്യത്യസ്തമായ ആശയങ്ങളുടെയും അനുഭവങ്ങളുടെയും കലവറയാണ്. അവിടെ നിന്നും പുറം ലോകത്തേക്ക് കടക്കുന്ന ഓരോ വിദ്യാര്‍ഥിയും ആ ലോകത്തിന്റെ ഒരംശം തന്നിലേക്ക് ചേര്‍ക്കുന്നു. ഒപ്പം തന്റെ ആത്മാവിന്റെ ഒരംശം അവിടെ നിക്ഷേപിക്കുന്നു. അങ്ങിനെ പൊഴിയുന്ന ഓരോ വസന്തവും ആ മണ്ണിനെ സമ്പന്നമാക്കുന്നു.
ആ ഫോട്ടോ ഞാന്‍ ക്യാമറ ഫോണ്‍ വാങ്ങിയ ശേഷം ആദ്യം എടുത്ത ചിത്രങ്ങളില്‍ ഒന്നാണ് - ഇലക്ട്രോണിക്സ് ഡിപ്പാര്ട്ട്മെന്റിലേക്കു നീളുന്ന വഴി. GEC തൃശ്ശൂരിലെ ആ നാലു വര്‍ഷങ്ങളുടെ, ആ വിസ്മയ ലോകതതിനെക്കുറിച്ചുള്ള എന്റെ ഓര്‍മകളുടെ അഥവാ വീക്ഷണത്തിന്റെ ഒരു സൂചികയായി അത് നിള കൊള്ളുന്നു.