ഞാനൊരു യുക്തിവാദിയൊന്നുമല്ല. ദൈവ വിശ്വാസി തന്നെയാണ്. പക്ഷെ ചുറ്റും നടക്കുന്ന പലതിനും ഒരു പുനര വിചിന്തനം വേണ്ടതല്ലേ? തന്റെ മതം ആണ് ഏറ്റവും മികച്ചതെന്നു ഓരോരുത്തരും വിശ്വസിക്കുന്നു. ഞാനും. പക്ഷെ അത് മറ്റൊരാളില്‍ കുത്തി നിറക്കാന്‍ ശ്രമിക്കുന്നത് അവന്റെ കഴിവുകെടാണ്. അഥവാ അത് മറ്റൊരു ഗൂഡ ലക്‌ഷ്യം വെച്ചുള്ള നീക്കമാണ്.
ഇതില്‍ പലരും ലക്‌ഷ്യം വെക്കുന്നത് അറിവും വിദ്യാഭ്യാസവുമുള്ള യുവ തലമുറയെയാനെന്നത് ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണ്.